Buy Good Quality Hybrid Seeds
How To Order
ഓർഡർ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
DTDC കൊറിയർ സർവീസ് വഴിയാണ് തൈകൾ അയക്കുന്നത്. ഈ സേവനം കേരളത്തിനകുത്തു മാത്രം കൊറിയർ ഓഫീസിൽ നിന്ന് വിളിച്ചാൽ പാർസൽ ഉടൻ തന്നെ കൈപ്പറ്റേണ്ടത്താണ്. അതുപോലെതന്നെ ഓർഡർ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കൊറിയർ ഓഫീസിൽ ബന്ധപെട്ടു തൃശ്ശൂരിൽ നിന്നും പാർസൽ 3 ദിവസത്തിനുള്ളിൽ കിട്ടുമെന്ന് ഉറപ്പു വരുത്തുക. നിങ്ങൾ ടൗണിൽ നിന്നും അകലെ ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന വ്യക്തിയാണെങ്കിൽ തൈകൾ ഓർഡർ ചെയ്യരുത്. നിങ്ങളുടെ അഡ്രസ്സിൽ നിങ്ങളുടെ അടുത്തുള്ള DTDC ബ്രാഞ്ചിൻടെ pin code നൽകുക.
ഓർഡർ ചെയ്തു പയ്മെന്റ്റ് ചെയ്തശേഷം ഓർഡർനമ്പരും പയ്മെന്റ്റ് ഡീറ്റൈൽസും Whatsapp 8289836567 നമ്പറിൽ ഷെയർ ചെയ്യുക. ദിവസവും ലക്ഷകണക്കിന് തൈകൾ അയക്കുന്ന സംവിദാനമായതിനാൽ അയച്ച ശേഷം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കില്ല. പയ്മെന്റ്റ് ചെയ്‌തതുകഴിഞ്ഞാൽ 5 – 10 വർക്കിംഗ് ഡയസിൽ തൈകൾ അയക്കുന്നതായിരിക്കും അയച്ചു കഴിഞ്ഞാൽ 2-3 ദിവസത്തിനുള്ളിൽ തൈകൾ ലഭിക്കും.. 15 ദിവസത്തിനുള്ളിൽ തൈകൾ ലഭിച്ചില്ലെങ്കിൽ മാത്രം ഇമെയിൽ വഴിയോ whatsapp വഴിയോ കോൺടാക്ട് ചെയ്യുക. കോൺടാക്ട് ചെയ്യുമ്പോൾ നിങ്ങളുടെ ഓർഡർ നമ്പർ മെൻഷൻ ചെയ്യാൻ മറക്കരുത്. ദിവസവും രണ്ടുലക്ഷ്യത്തിലധികം തൈകൾ അയക്കുന്ന വില്ലജ് അഗ്രോ നഴ്സറിയിൽനിന്നുമാണ് തൈകൾ അയക്കുന്നത്. തിങ്കൾ മുതൽ വ്യാഴം ആണ് തൈകൾ അയക്കുന്നത്. ഒരു 10 – 15 ദിവസം ക്ഷമയോടെ കാത്തിരിക്കാൻ തയ്യാറുള്ളവർ മാത്രം തൈകൾ ഓർഡർ ചെയ്യുക. ഇതു കൃഷി പ്രോത്സാഹിപ്പിക്കുക എന്ന നല്ല ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭം മാത്രം കച്ചവടമല്. വിത്തുകൾ 3 – 6 ദിവസത്തിനുള്ളിൽ അയക്കുന്നതായിരിക്കും
Seeds and Seedlings
സ്റ്റോറിൽ തൈകളും വിത്തുകളും ലഭ്യമാണ്. രണ്ടും ഒരുസ്ഥാലത്തുനിന്നല്ല അയക്കുന്നത്. ആയതിനാൽ രണ്ടും സെപ്പറേറ്റായി ഓർഡർ ചെയ്യേണ്ടതാണ്.
തൈകൾ ഓർഡർ ചെയ്തശേഷം നടാനുള്ള പോട്ടിങ് മിക്സ് റെഡി ആക്കി വയ്ക്കുക. പാർസൽ ലഭിക്കുമ്പോൾ അത് തുറന്നു വെള്ളം തളിച്ച് വയ്ക്കുക. വൈകിട്ട് വെയിൽ പോയശേഷംമാത്രം തൈകൾ നടുക. കുറച് ദിവസം തൈകൾ വെയിൽ കൊള്ളാതെ നോക്കുക.ഒരു ഓർഡറിൽ മിനിമം 25 തൈകളും മാക്സിമം 70 തൈകളും ഓർഡർ ചെയ്യാവുന്നതാണ്.
Our Story
For People Who Love Kitchen Gardening
ഇതൊരു കച്ചവടമല്ല, കൃഷി പ്രൊമോട്ട് ചെയ്യുക എന്ന ഒരു നല്ല ഉദ്ദേശത്തോടുകൂടി നടത്തുന്ന സംരംഭം മാത്രം. കോറോണകാലത്തു കൃഷി തുടങ്ങി പിന്നെ ഒരു ഫേസ്ബുക് കൃഷി ഗ്രൂപ്പും (https://www.facebook.com/groups/257798722060651). കോറോണകാലത്തു എല്ലാവരും കൃഷി തുടങ്ങി വിത്തുകളുടെ ലഭ്യത കുറഞ്ഞു. ഗ്രൂപ്പ് മെമ്പേഴ്സിന് വിത്തുകൾ ലഭ്യമാക്കുക എന്ന ഒരു ഉദ്ദേശത്തോടെ ഒരു ഓൺലൈൻ വിത്തുബാങ്ക് സെറ്റ് അപ്പ് ചെയ്തു (https://vithubank.com)
ഈ വിത്തുമുളപ്പിക്കലും അത് വളർത്തി വലുതാക്കി മാറ്റി നടലും പരിചയക്കുറവുള്ള പലർക്കും ഒരു ബാലികേറാമലയാണ്. പലരും തൈകൾ ആവശ്യപ്പെട്ടു വന്നുതുടങ്ങി. അങ്ങിനെ നല്ല പച്ചക്കറി തൈകൾ എവിടെ കിട്ടുമെന്നാശിച്ചുനടന്നു എത്തിപ്പെട്ടത് സിജോ ചേട്ടന്റെ വില്ലജ് അഗ്രോ നഴ്സറിയിൽ. ദിവസവും രണ്ടു ലക്ഷത്തിലധികം തൈകൾ കേരളത്തിലങ്ങോളമിങ്ങോളം അയക്കുന്ന നഴ്സറിയയാണ് വില്ലജ് അഗ്രോ.
What Our Customers Say
Secure Payment
You can make the payment with Gpay.
Delivered With Care
Packed with soil to keep the seedlings fresh.
Excellent Service
Shipped with in 2 -3 shipment days and you can expect it in 5 - 7 working days.